ദോഹ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. അദ്ദേഹം ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിയുമായി കൂടിക്കാഴ്ച്ച നടത്തി.
ഊർജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിൽ നടന്ന ചർച്ച ക്രിയാത്മകമായിരുന്നുവെന്നും. ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതായിരുന്നു കൂടിക്കാഴ്ചയെന്നും വി. മുരളീധരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക