ടയര്‍ പൊരി
ആവശ്യമുള്ള സാധനങ്ങള്‍:
എല്ലില്ലാത്ത ചിക്കന്‍- 200 ഗ്രാം
സവാള- 1 എണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല് ടീസ്പൂണ്‍ മുളകുപൊടി
മുളകുപൊടി- 1-2 ടീസ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി- കാല് കാല് ടീസ്പൂണ്‍
പച്ചമുളക്- 1-2 എണ്ണം
മല്ലിയില
ബ്രഡ്- 10 സ്ലൈസസ്
മുട്ട- 1 എണ്ണം
ഉപ്പ് പാകത്തിന്
എണ്ണ- 5 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറിയ കഷണങ്ങളാക്കി, കഴുകി വൃത്തിയാക്കിയ ചിക്കൻ അൽപം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് പാകത്തിന് വേവിച്ച്, പിച്ചി (crush ചെയ്ത്) മാറ്റിവെക്കുക. പാനിൽ രണ്ട് ടേബ്ൾ സ്പൂൺ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അൽപം ഉപ്പ് ചേർത്ത് വഴറ്റുക. പൊടികളെല്ലാം ചേർത്ത് നന്നായി വഴറ്റി, വേവിച്ച ചിക്കൻ ചേർത്ത് ഇളക്കി, മല്ലിയില ചേർത്ത് തീ ഓഫാക്കുക. മുട്ട ഉപ്പും, രണ്ടു നുള്ള് കുരുമുളകുപൊടിയും ചേർത്ത് അടിച്ചുവെക്കുക.
ബ്രെഡ് അരികുകളെല്ലാം മുറിച്ച്, ചെറിയ ഒരു മൂടികൊണ്ടോ (അടപ്പ്) ഗ്ലാസ് കൊണ്ടോ വട്ടത്തിൽ മുറിച്ച്, അതിൽ ഒന്നിൽ മസാല കുറച്ച് വെച്ച്, മറ്റേ ബ്രെഡ് സ്ലൈസ് കൊണ്ട് അടക്കുക. പിന്നീട് മുട്ടക്കൂട്ടിൽ, ആദ്യം ബ്രെഡിന്റെ സൈഡുകളിൽ മുക്കി, എണ്ണ ചൂടാക്കിയ പാനിൽ ബ്രെഡിന്റെ സൈഡുകൾ ഒന്ന് ചൂടാക്കിയ ശേഷം അതിനെ മുഴുവനായും മുട്ടക്കൂട്ടിൽ മുക്കി, ചെറുതീയിൽ വെച്ച് ഷാലോ ഫ്രൈ ചെയ്തെടുക്കുക.
തക്കാരപ്പെട്ടി
ചിക്കൻ- 200 ഗ്രാം
സവാള- 1 എണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ,
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- 1- 2 ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ഗരം മസാലപ്പൊടി- കാൽ ടീസ്പൂൺ
പച്ചമുളക്- 1-2 എണ്ണം,
ബ്രെഡ്- 10 സ്ലൈസസ്
കടലമാവ്- 5 ടേബ്ൾ സ്പൂൺ
ബ്രെഡ് പൊടി ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
എണ്ണ വറുക്കാൻ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ (എല്ലില്ലാത്ത) അൽപം മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് പാകത്തിന് വേവിച്ച്, crush ചെയ്ത് മാറ്റിവെക്കുക. പാനിൽ രണ്ട് ടേബ്ൾ സ്പൂൺ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അൽപം ഉപ്പ് ചേർത്ത് വഴറ്റുക. പൊടികളെല്ലാം ചേർത്ത് നന്നായി വഴറ്റി, വേവിച്ച ചിക്കനും ചേർത്ത് ഇളക്കി, മല്ലിയില ചേർത്ത് തീ ഓഫാക്കുക. കടലമാവ് അൽപം ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കിവെക്കുക.
ബ്രെഡ് അരികുകളെല്ലാം മുറിച്ച്, രണ്ടാക്കി മുറിച്ച്, അതിൽ ഒന്നിൽ മസാല കുറച്ചുവെച്ച്, മറ്റേ ബ്രെഡ് സ്ലൈസ് കൊണ്ട് അടക്കുക. പിന്നീട് ഒരു സ്പൂൺ കൊണ്ട് കടലമാവ് മിശ്രിതം ബ്രെഡിന്റെ സൈഡുകളിൽ ആദ്യവും, പിന്നീട് മുഴുവനായും തേച്ചുപിടിപ്പിച്ച്, ബ്രെഡ് പൊടിയിൽ നന്നായി കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ മീഡിയം തീയിൽ വറുത്ത് കോരാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക