രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിച്ചുക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കോടതിയും സർക്കാരും പരസ്പരം ബഹുമാനിക്കണമെന്നും ഇരു സ്ഥാപനങ്ങളും ലക്ഷ്മണരേഖ മാറിക്കടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് എന്താണ് പറയാനുള്ളത് എന്നത് സംബന്ധിച്ച് കോടതിയിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാരിനേയും നിയമനിര്‍മ്മാണസഭകളേയും കോടതിയും ബഹുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരും ലക്ഷ്മണരേഖ ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക