കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയിലെ പ്രചാരണത്തിനായി കെ.വി തോമസ് ഇറങ്ങുമെന്ന രീതിയിൽ വാർത്തകൾ വന്നത്. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഇതിനു പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കെ.വി തോമസിന്റെ തീരുമാനത്തിൽ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ഏറെ അനുഭവ സമ്പത്തുള്ള നേതാക്കളിൽ ഒരാളാണ് കെ.വി തോമസെന്ന അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാട് സ്വാഗതാർഹമാണ്. പാർട്ടിയിലേക്ക് വരാനുള്ള താല്പര്യം ആര് പ്രകടിപ്പിച്ചാലും അവരെ സ്വാഗതം ചെയ്യുമെന്നും കോൺഗ്രസ് ഇക്കാര്യത്തിൽ എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസിനെതിരെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത് ഡോ.ജോ ജോസഫ് ആണ്.
ജോ ജോസഫിനായുള്ള പ്രചാരണത്തിൽ പങ്കാളിയാകുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് മറ്റ് നേതാക്കളിൽ നിന്ന് ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക