65കാരിയെ കൊന്ന് കുഴിച്ചുമൂടുന്നതിനിടയില് ഹൃദയാഘാതം സംഭവിച്ച് അറുപത്കാരനായ കൊലയാളി മരിച്ചു. വാഷിംഗ്ടണിലെ ട്രെന്റണിലാണ് സംഭവം.
അറുപത് വയസുകാരനായ ജോസഫ് മക്കിന്നണാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. 65 കാരിയായ പട്രീഷ്യ റൂത്ത് ഡെന്റിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ തന്നെ ആരും അറിയാതെ മറവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ജോസഫിന് ഹൃദയാഘാതമുണ്ടായത്.
സമീപവാസികളാണ് മരിച്ച് കിടക്കുന്ന ജോസഫിനെ കുറിച്ച് പൊലീസിൽ അറിയിക്കുന്നത്. ആദ്യം ജോസഫിന്റെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്.
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, പത്തു വർഷത്തിനിടെ സമ്പാദിച്ചത് 300 കോടിയുടെ ആസ്തി
തൊട്ടുപിന്നാലെയാണ് സമീപത്തെ കുഴിയിൽ ഗാർബേജ് ബാഗിൽ പൊതിഞ്ഞ നിലയിൽ പെട്രീഷ്യയുടേയും മൃതദേഹം കണ്ടെത്തിയത്.
ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. പെട്രീഷ്യയെ ജോസഫ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക