കോഴിക്കോട് : ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം.
തൂങ്ങിമരണത്തിനുളള സാധ്യതകളാണ് ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞതെന്നും സ്ഥിരീകരണത്തിന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക