മുംബൈ: ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.
ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ ജയിക്കണം രാജസ്ഥാന്. ചെറിയ മാർജിനില്‍ തോറ്റാലും രാജസ്ഥാന് അവസാന നാലിൽ സ്ഥാനമുറപ്പ്.
സന്തുലിതമാണ് രാജസ്ഥാൻ ടീം. ഓറഞ്ച് ക്യാപ് തലയിലുള്ള ജോസ് ബട്ലറിനൊപ്പം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ചേരുന്ന ബാറ്റിംഗ് നിര അതിശക്തം.
യശസ്വി ജയ്സ്വാളും ഫോമിൽ. അവധി കഴിഞ്ഞെത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയർ കൂടി ചേരുമ്പോൾ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമാകില്ല.
ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹൽ, രവിചന്ദ്ര അശ്വിൻ എന്നിവരുള്ള ബൗളിംഗ് നിരയിലും രാജസ്ഥാന് ആശങ്കയില്ല.
അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനായി ഇറങ്ങുന്ന ചെന്നൈക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അവസാന രണ്ട് മത്സരങ്ങളും തോറ്റാണ് ചെന്നൈ വരുന്നത്. ബാറ്റിംഗും ബൗളിംഗും പ്രതിസന്ധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക