ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനന് സംവിധാനം ചെയ്ത ഉടല് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്ദ്രന്‍സിന്റെ വേറിട്ട പ്രകടനത്തിലൂടെയും ദുര്‍ഗകൃഷ്ണയുടെ ഇന്റിമേറ്റ് രംഗങ്ങളിലൂടെയും ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ.
‘സിനിമയിലെ പ്രധാനഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമേറ്റ് സീന്‍. സിനിമയെ ഹോട്ട് ആന്‍ഡ് സ്പൈസി ആക്കാന്‍വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്. കഥയ്ക്ക് അത്രമാത്രം അത്യാവശ്യമായതുകൊണ്ടാണ്.’
ഇന്റിമേറ്റ് സീനുകളില്‍ സ്ത്രീകള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നത്. ചുംബിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നതെന്നും താന്‍ വായുവില്‍ നോക്കിയല്ല ചുംബിക്കുന്നതെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു.
ഉടലിലെ ചില ഇന്റിമേറ്റ് സീനുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുര്‍ഗ കൃഷ്ണയുടെ പ്രതികരണം.
‘ഉടല് സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍ പിന്നെ അത് ഒഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അത് അറിയാമായിരുന്നു,’ എന്ന് ദുര്‍ഗ കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അതേസമയം നടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയും നടി ദുര്‍ഗ കൃഷണ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക