ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് , പൃഥ്വിരാജ് എന്നിവർ ഒരുമിച്ചെത്തിയ ചിത്രമാണ് ജന ഗണ മന. സുരാജ് ഈ ചിത്രത്തിലും പോലീസ് വേഷത്തിൽ തന്നെയാണ് എത്തിയത്.
തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലും പ്രദർശനത്തിനെത്തുവാൻ തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം എത്തുക.
ജൂൺ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ആസ്വദിക്കുവാനാകും.
ചരിത്രത്തിലാദ്യമായി പത്രപ്രവർത്തക യൂണിയന് വനിതാ അധ്യക്ഷ
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, ധ്രുവൻ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക