എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു.
കുഞ്ചാക്കോ ബോബന്റെ വളർച്ചയും പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം പ്രേക്ഷകരും ആഘോഷമാക്കിയിരുന്നു.
ഒരുകാലത്ത് മാസികകളിൽ നിറഞ്ഞു നിന്നിരുന്നതായിരുന്നു കുഞ്ചാക്കോ ബോബൻ- പ്രിയ ജോഡിയുടെ പ്രണയം. ആ പ്രണയകാലത്ത് പോയിരുന്ന ഒരു റൊമാന്റിക് സ്പോട്ടിൽ വർഷങ്ങൾക്ക് ശേഷം മകനൊപ്പം പോയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ. ഹൃദ്യമായൊരു കുറിപ്പും ഒപ്പമുണ്ട്.
‘ഒഴിവാക്കാനാകാത്ത റൊമാന്റിക് കൂടിക്കാഴ്ചയ്ക്കായി ഞാൻ എന്റെ പ്രണയിനിക്കൊപ്പം പോയ ഒരിടമായിരുന്നു ഇത്. ഏകദേശം 23 വർഷങ്ങൾക്ക് ശേഷം, ഇതാ ഞാൻ വീണ്ടും ഞങ്ങളുടെ ഏറ്റവും മനോഹരമായ പതിപ്പിനൊപ്പം..ചിത്രമെടുത്തിരിക്കുന്നത് എന്റെ അതേ ലേഡി ലവ്..’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക