നടിയെ ബലാത്സംഗം ചെയ്ത പരാതിയില്‍ കഴിഞ്ഞ ദിവസം നടൻ വിജയ്ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇന്ന് രാവിലെ നടൻ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിജയ്ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ഗ്രീന്‍ ടീ കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുമോ?
അതേസമയം, വിദേശത്തു നിന്ന് വിജയ് ബാബു തിരിച്ചെത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യരുതെന്ന് കോടതി അറിയിച്ചിരുന്നു. ഇതിനായി ഇമിഗ്രേഷന്‍ വിഭാഗത്തെ അറസ്റ്റില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
മഴക്കാലമായി ഡെങ്കിപ്പനി വരാതെ സൂക്ഷിക്കാം
മാത്രമല്ല, നടൻ നാട്ടിൽ എത്തിയാൽ ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒൻപതരയോടെ കൊച്ചിയിലെത്തുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക