തിരുവനന്തപുരം: ഐപിഎൽ കിരീടം നേടാനായില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായി രാജസ്ഥാൻ റോയൽസ്.
അപ്രതീക്ഷിതമായി ഒരു സ്നേഹോപഹാരം എത്തിച്ചു നൽകിയാണു മുൻ രാജ്യസഭാംഗവും സിനിമാ താരവുമായ സുരേഷ് ഗോപിയുടെ മനസ്സു രാജസ്ഥാൻ റോയൽസ് ടീം കവർന്നത്.
സിനിമാ ജീവിതത്തിൽ 250 ചിത്രങ്ങൾ പിന്നിട്ട സുരേഷ് ഗോപിയോടുള്ള ആദര സൂചകമായി 250–ാം നമ്പർ രാജസ്ഥാൻ റോയൽസ് ജഴ്സിയാണു ക്ലബ് അധികൃതർ താരത്തിന് അയച്ചു നൽകിയത്.
നമ്പറിനു താഴെ സുരേഷ് ഗോപിയുടെ ചുരുക്കപ്പേരായ എസ്.ജി എന്നീ 2 അക്ഷരങ്ങളുമുണ്ട്.
ജഴ്സ് ലഭിച്ചതിനുള്ള നന്ദി സൂചിപ്പിച്ചുള്ള സുരേഷ് ഗോപിയുടെ ട്വീറ്റ് ഇങ്ങനെ, ‘ഐപിഎല്ലിലെ ഉജ്വല പ്രകടനത്തിന് നമ്മുടെ സ്വന്തം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസ് ടീമിനും അഭിവാദ്യങ്ങൾ.
ഗംഭീരമായി ടീം ജഴ്സ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇത് എനിക്ക് അയച്ചു നൽകിയതിൽ രാജസ്ഥാൻ റോയൽസ് കുടുംബത്തിലെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ഇനി മുന്നോട്ടുള്ള എല്ലാ സംരംഭങ്ങളിലും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക