മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നസ്രിയ. നാനി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ ആദ്യമായി നസ്രിയ തെലുങ്കിലും എത്തുകയാണ്. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. ഇപ്പോഴിതാ തന്റെ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നസ്രിയ പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത് (Nazriya).
നസ്രിയയെ തെലുങ്ക് ഭാഷയില്‍ ഡബ്ബ് ചെയ്യുമ്പോള്‍ കുഴങ്ങുന്നതാണ് വീഡിയോയില്‍. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ‘അണ്ടേ സുന്ദരാനികി’യുടെ പ്രമേയമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ‘അണ്ടേ സുന്ദരാനികി’ ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക