ആലപ്പുഴ: ഇരുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ കായംകുളം ടൗൺ യുപി സ്കൂളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ചു.
ഭക്ഷണം പാകം ചെയ്ത അടുക്കളയിലും ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ അപാകതകൾ കണ്ടെത്തിയിട്ടില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ റഷീദ് പറഞ്ഞു.
കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക മിനിമോൾ പറഞ്ഞു. 629 ലേറെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.
ഇതിൽ 15 പേർക്ക് മാത്രമാണ് അസുഖം ഉണ്ടായത്. താനുൾപ്പെടെ സ്കൂളിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും പ്രധാനാധ്യാപിക വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക