ഇത്തവണയും ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവിടാതെ ഇലോൺ മസ്ക്. അതിസമ്പന്നനായി അദ്ദേഹം തന്നെ തുടരുകയാണ്. അതെ സമയം, പട്ടികയിൽ ഏഷ്യയിലെ അതിസമ്പന്നനായിരിക്കുന്നത് മുകേഷ് അംബാനിയാണ്. ലോക സമ്പന്നരുടെ പട്ടികയിലാകട്ടെ എട്ടാം സ്ഥാനത്താണ് അദ്ദേഹം.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ എന്നതിന് മാറ്റമില്ല. 99.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷിന് പിന്നാലെ തന്നെ ഗൗതം അദാനിയും സമ്പന്നരുടെ പട്ടികയിലുണ്ട്. അതേസമയം ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഇലോൺ മസ്കിന്റെ ആസ്തി 227.5 ബില്യൺ ഡോളറാണ്.
ജെഫ് ബെസോസ്, ബർണാഡ് അർണോൾട്, ബിൽ ഗേറ്റ്സ്, വാരൺ ബഫറ്റ്, ലാരി പേജ്, സർജി ബ്രിൻ എന്നിവരാണ് രണ്ട് മുതൽ ഏഴ് വരെയുള്ള സ്ഥാനക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക