റിയാദ്: ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി. മലപ്പുറം കോട്ടക്കൽ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപ്പറമ്പൻ ഷാനവാസ് (42) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പതിന് ഹൃദയാഘാതം മൂലമായിരുന്നു മരണം. 2003 മുതൽ ജിദ്ദയിൽ പ്രവാസിയാണ്. 19 വർഷത്തോളമായി ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിന് സമീപമായിരുന്നു താമസിച്ചിരുന്നത്.
ജിദ്ദയിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കിഡ്നിയുടെ പ്രവർത്തനവും തകരാറിലായി. തുടർന്ന് നാട്ടിലെത്തിയ ഷാനവാസ് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
കിഡ്നിയുടെ പ്രവർത്തനം തകരാറിലായിരുന്നതിനാൽ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. വീട്ടിൽ വിശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. വീട്ടുകാർ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക