മേടക്കൂർ
ബിസിനസ് ലാഭകരമാകും.എല്ലാകാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കും പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം ചിലർക്ക് പുതിയ തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്.
എടവക്കൂർ
കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യത ഉണ്ട്. സാഹിത്യകാരന്മാർക്ക് കാലം അനുകൂലമാണ്. ദീർഘയാത്രകൾ ഒഴിവാക്കുക.
മിഥുനക്കൂർ
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. വിദേശത്തുള്ള മക്കൾ അവധിയിൽ വന്നുചേരും.കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും.
കർക്കടകക്കുർ
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും.മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും.ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ചിങ്ങക്കൂർ
പുതിയ ബിസിനസ്സ് വിജയിക്കും. കുടുംബത്തിൽ സമാധാനം നില നിൽക്കും.അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.യാത്രകൾ ഗുണകരമാണ്.
കന്നിക്കൂർ
കലാരംഗത്ത് ശോഭിക്കാൻ കഴിയും.ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വരുമാനം മെച്ചപ്പെടും.സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കടം കൊടുത്ത പണം മടക്കി കിട്ടും.
തുലാക്കൂർ
ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക വീട് മോടിപിടിപ്പിക്കും.പുതിയ വാഹനം സ്വന്തമാക്കും.സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും.
വൃശ്ചിക്കൂർ
മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. ആധുനികഗൃഹോപകരണങ്ങൾ സ്വന്തമാക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ധനുക്കൂർ
സുഹൃത്തിനെസാമ്പത്തികമായിസഹായിക്കും.ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.അപവാദം കേൾക്കാൻ സാധ്യതയുണ്ട്. സൽക്കാരങ്ങളിൽ പങ്ക് കൊളളും.
മകരക്കൂർ
പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും.യാത്രകൾ ഗുണകരമാകും.വിദേശത്തു നിന്നുംപ്രതീക്ഷിക്കുന്ന സന്ദേശം എത്തിച്ചേരും.
കുംഭക്കൂർ
സ്ത്രീകൾക്ക് വിശേഷ വസ്ത്രങ്ങൾ സമ്മാന മായിലഭിക്കും.പുണ്യസ്ഥലങ്ങൾസന്ദർശിക്കും. ആരോഗ്യം തൃപ്തികരമാണ്. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.
മീനക്കൂർ
ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.കുടുംബജീവിതം സന്തോഷകരമാണ്. യാത്രകൾ ഗുണകരമാകും. സഹോദരനെ സഹായിക്കേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക