ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഭാവന പങ്കുവച്ച ചിത്രങ്ങളും ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. ‘കാരണം, ദിവസാവസാനം ഒരു വിധിയും ഇല്ലാതെ ബന്ധിപ്പിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ് !!!’ എന്ന ക്യാപ്ഷനോടെയാണ് ഭാവന തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. ഒന്നരലക്ഷത്തിന് മേലെ ലൈക്കുകളാണ് ഭാവനയുടെ സാരി ചിത്രങ്ങള്‍ക്ക് ലഭിച്ചത്. വസ്ത്രവും സ്റ്റൈലും ഒരുക്കിയത് അഭിനവാണ്. എസ്ബികെ ഷുഹൈബാണ് ഫോട്ടോഗ്രാഫി. ഹെയര്‍ ഡ്രസ് ഫെമി ആന്റണി. ഷനീമാണ് പിആര്‍ വര്‍ക്ക്.
ഭദ്രന്റെ ‘ഇഒ’ (EO) എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.
‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫാണ്.
ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്ഖാദറാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക