ഹൈദരാബാദ്: തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരച്ചിലിൽ ഇവരുടെ മുറിയിൽ നിന്ന് കാർബൺ മോണോക്സൈഡിന്റെ കുപ്പി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വിഷവാതകം ശ്വസിച്ചാകാം മരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്തു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു.
പ്രത്യുഷ വിഷാദരോഗിയായിരുന്നെന്ന് സൂചനയുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക