ആദൂര്‍: കാസര്‍കോട് ആദൂരില്‍ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയായ മദ്രസ അധ്യാപകന് അറസ്റ്റില്‍.
സുബൈര്‍ ദാരിമിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.
മൂന്നുമാസക്കാലത്തോളം കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടി നേരിട്ട് ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക