രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന് മുഖര്‍ജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയിലര്‍ പുറത്ത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറാണ് എത്തിയിരിക്കുന്നത്.
‘ബ്രഹ്മാസ്ത്ര’: ഭാഗം ഒന്ന്: ശിവ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കൂടാതെ അമിതാഭ് ബച്ചന്, മൗനി റോയി, നാഗാര്‍ജുന അക്കിനേനി എന്നിവരും ട്രെയിലറില്‍ എത്തുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമായാണ് മൗനി റോയി ചിത്രത്തിലെത്തുന്നത്.
ഷാരൂഖ് ഖാന് അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. 2022 സെപ്തംബര്‍ 9ന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. ഇന്ത്യന്‍ പുരാണങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളിലും കഥകളിലും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമയാണ് ബ്രഹ്മാസ്ത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക