തങ്ങളുടെ സേവനങ്ങൾ ഇന്ത്യയിലേക്കും എത്തിക്കാൻ ക്രോസ്പേ. യുകെ ആസ്ഥാനമായ ഗ്ലോബൽ ഫിൻടെക് പ്ലാറ്റ്ഫോം കമ്പനിയാണ് ക്രോസ്പേ. അടുത്ത വർഷം മുതൽ ക്രോസ്പേയുടെ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാകും. ഇക്കാര്യം കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യൻ തന്നെയാണ് വ്യക്തമാക്കിയത്.
ചിക്കന് വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക…
2016 ലായിരുന്നു ക്രോസ്പേ ആരംഭിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് അദ്ദേഹം. ക്രോസ്പേയ്ക്ക് മുൻപ് അദ്ദേഹം ആരംഭിച്ച മണി ട്രാൻസ്ഫർ റീടെയിൽ – ഓൺലൈൻ പ്ലാറ്റ്ഫോം ‘ഈസ്റെമിറ്റ് യുകെ’ പിന്നീട് ബാങ്കായി മാറിയിരുന്നു. കോഴിക്കോട് അടങ്ങാപുരം കുടുംബാംഗമാണ് രാകേഷ്. ഇപ്പോൾ യുകെയിൽ നിന്ന് ഏതാണ്ട് എഴുപതിലേറെ രാജ്യങ്ങളിലേക്ക് ക്രോസ്പേ മുഖേന പണം കൈമാറ്റം ചെയ്യുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക