നടിയെ ആക്രമിച്ച വിഷയത്തിൽ. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് നടൻ മധു
ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതെന്നാണ് തന്റെ പ്രാർത്ഥനയെന്നും മധു സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ ടിവി ഓണാക്കിയാൽ മൂന്നിലൊരു ഭാഗം വാർത്തയും ദിലീപുമായി ബന്ധപ്പെട്ട താണ്. അത് കേട്ടുകെട്ടു മടുത്തു. ഇതിനൊരു അന്തമില്ലേ? മധു പറയുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ലന്നും സത്യം ഇപ്പോഴും തനിക്കറിയില്ലെന്നും മധു വ്യക്തമാക്കി.
ഞാൻ ഒരു കാര്യം മാത്രമേ ആലോചിച്ചിട്ടുള്ളൂ. നമ്മുടെ വീട്ടിലെ യുവതികളെയോ കൊച്ചു കുട്ടികളെയോ പരിചയം ഇല്ലാത്തവരുടെ കൂടെ രാത്രിയിൽ ഒരു കാറിൽ ആരെങ്കിലും പറഞ്ഞയക്കുമോ ? മധു ചോദിക്കുന്നു. പഴയ നടിമാരെ ആരെയും ഒറ്റക്ക് പരിചയം ഇല്ലാത്തവരോടൊപ്പം കാറിൽ സഞ്ചരിക്കുന്നത് കണ്ടിട്ടില്ല. അവരെ മെയ്ക്കപ്പ് ചെയ്യുന്നവരോ കുടുംബക്കാരോ ആരെങ്കിലും ഒക്കെ കൂടെയുണ്ടാകും. ഒറ്റക്ക് യാത്ര ചെയ്യുന്നത് കണ്ടിട്ടില്ല. പകൽ പോലും. മധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക