വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ സെന്റ് സ്റ്റീഫൻസ് എപിസ്കോപൽ ചർച്ചിലുണ്ടായ വെടിവയ്പ്പിൽ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
പള്ളിയിലെത്തിയ അക്രമി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എന്താണ് അക്രമിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വെളിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക