കൊല്ലം: രണ്ട് മാസം മുമ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നു വീണു. ഇന്നലെ രാത്രി 10 മണിയോടെയാണ് തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകർന്നത്.
ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത് കെ ബി ഗണേഷ് കുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിലാണ് . ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ സീലിങ്ങുകള്‍ തകര്‍ന്ന് വീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക