കൊച്ചി: ഇന്‍ഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരായ കയ്യേറ്റശ്രമത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. വധശ്രമം എന്ന വകുപ്പ് പോലും നിലനിൽക്കാത്ത കേസാണെന്നും ഹര്‍ജിയില്‍ പറയുന്നു .
ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ ആണ് ഹർജി നൽകിയത്. വധശ്രമ കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
യാത്രക്കാർക്ക് പുറത്തിറങ്ങാൻ വാതിൽ തുറന്നപ്പോൾ ആണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പർശിക്കുകയോ അടുത്ത് പോകുകയോ ചെയ്തില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.
തങ്ങള്‍ ആയുധം കൈയ്യിൽ വെക്കുകയോ അക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തിൽ വെച്ച് ഇ പി ജയരാജനും ഗൺമാനും തങ്ങളെ ക്രൂരമായി മർദ്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക