ഉറക്കമില്ലായ്മ മനുഷ്യന്റെ ജൈവരാസ പരിണാമങ്ങളെ തകിടം മറിക്കും . ഉറക്കമില്ലാത്തവര്‍ക്കായി ഉറക്കം വരാനായി ചില മാര്‍ഗങ്ങള്‍ .
1 കിടക്കാന്‍ പോകുന്നതിന് മുമ്പായി ഇളം ചൂടുവെളളത്തില്‍ കുളിക്കുക. ഉറക്കം ഒറ്റക്കാണെങ്കില്‍ പോലും കുളിക്ക് ശേഷം ശരീരം സുഗന്ധപൂരിതമാക്കുക.
2 നിങ്ങളുടെ കിടക്ക ഉറങ്ങാന്‍ സമയത്ത് മാത്രം ഉപയോഗിക്കുക. ലാപ്ടോപില്‍ സിനിമ കാണുന്നതിനും സ്നാക്സ് കഴിക്കുന്നതിനും ടേബിള്‍ ഉപയോഗിക്കുക. കിടക്ക കാണുമ്പോഴേ തലച്ചോറിന് തോന്നണം നിങ്ങള്‍ ഉറങ്ങാനാണ് വന്നതെന്ന്.
3 നിങ്ങളുടെ കിടപ്പറ സ്വര്ഗസമാനമാക്കുക. മുഷിഞ്ഞ് കെട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ മാറ്റുക. കിടക്ക വിരിയും തലയിണയും മുഷിഞ്ഞതല്ല എന്ന് ഉറപ്പ് വരുത്തുക.
4 കിടപ്പ് മുറിയില്‍ സംഗീതമാകാം. എന്നാല്‍ അടിപൊളി ഗാനങ്ങള്‍ ഗുണം ചെയ്യില്ല.
നിങ്ങള്‍ കഥയെഴുതുന്ന ആളാകണമെന്നില്ല. പക്ഷെ ഒരു കഥ നിങ്ങള്‍ക്ക് സ്വയം പറയാം. കഥ പറഞ്ഞ് പറഞ്ഞ് ഉറങ്ങാം.
5 ഉറക്കത്തിന്റെ സമയം കൃത്യമാക്കുക. സാധാരണ രീതിയില്‍ രാത്രി 10ന് കിടന്ന് രാവിലെ 6ന് എഴുന്നേല്ക്കുക. ഫോണ്‍ സൈലന്റിലാക്കുക. ഗുഡ്നൈറ്റ് മെസേജുകളും മറുപടികളും രാത്രി 10ന് മുമ്പ് അയക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക