‘ജയ ജയ ജയ ജയഹേ’ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി ക്രിക്കറ്റ് താരം സഞ്ജു സാംസൺ .
ബേസിൽ ജോസഫുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് സഞ്ജു സാംസൺ. അയർലാൻഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുൻപാണ് സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റിൽ എത്തിയത്.
ബേസിലും സംവിധായകൻ വിപിനും വലിയ ക്രിക്കറ്റ് പ്രേമികളാണ്. ‘ജയ ജയ ജയ ജയഹേ’ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക