ആരാധകര്‍ക്കായി ആദ്യമായി തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഭാര്യ ഹേസല്‍ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവരാജ് പങ്കുവച്ചത്.
ഹേസിലിനും യുവിക്കും കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫാദേഴ്സ് ഡേയിലാണ് തങ്ങളുടെ ലോകത്തേക്ക് കുഞ്ഞുമകനെ സ്വാഗതം ചെയ്തത്.
ഓറിയോണ്‍ കീച്ച് സിംഗ് എന്നാണ് കുഞ്ഞിന് യുവിയും കുടുംബവും നല്കിയ പേര്. നിന്റെ ഓരോ പുഞ്ചിരിയിലും കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേരെഴുതിയ പോലെ…’. യുവരാജ് ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക