നമുക്ക് ചുറ്റിലുമുള്ള എത്ര പേർക്ക് ഒരു ബാങ്ക് ഇടപാടിന്റെ കഥ പറയാനുണ്ടാകും. ബാങ്കും ലോണും ഇഎംഐയും ഒക്കെ ആയി നമ്മളിലെത്രപേർ നെട്ടോട്ടമോടുന്നുണ്ടാകും. എന്നാലിതാ അതെ പ്രമേയത്തെ വിഷയമാക്കിക്കൊണ്ട് സിനിമ ഒരുങ്ങുകയാണ്.
ജോബി ജോൺ കഥയും ഒപ്പം സംവിധാനവും നിർവഹിക്കുന്ന ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തുകയാണ്.
ജോർജ് കുട്ടിയെ പൂട്ടാൻ അയ്യരും അരവിന്ദ് വക്കീലും; വൈറലായി മലയാളത്തിന്റെ മള്‍ട്ടിവേഴ്സ് വീഡിയോ
ജീവിതത്തിൽ ബാങ്ക് ലോണും ഇഎംഐയും വലിയൊരു ഊരാക്കുടുക്കായി മാറിയ യുവാവിന്റെ കഥയാണ് ചിത്രം. ഇ.എം.ഐ എണ്ണ തന്നെ പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം 24 ന് പ്രദർശനത്തിന് എത്തും.
ഷായി ശങ്കര്‍, ഡോ.റോണി, ജയന് ചേര്‍ത്തല, സുനില്‍ സുഗത, എം.ആര്.ഗോപകുമാര്‍, വീണാ നായര്‍, മഞ്ജു പത്രോസ്, യാമി സോന, മുന്‍ഷി ഹരീന്ദ്രകുമാര്‍, ജോബി ജോണ്‍ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക