തങ്ങളുടെ ചിത്രത്തിന്റെ പ്രചരണത്തിനുവേണ്ടി ലളിതവും അതേസമയം കൗതുകകരവുമായ ഒരു പ്രൊമോഷന് രീതി നടപ്പിലാക്കിയിരിക്കുകയാണ് കടുവ അണിയറക്കാര്‍.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള നെയിം സ്ലിപ്പുകളാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രം പൃഥ്വിരാജ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.
എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്. എലോണ്‍ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക