കേരളത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നവയിൽ ഒരു അരിയാണ് ജയ. തെക്കൻ കേരളത്തിലെങ്കിലും പ്രത്യേകിച്ചും. ഇപ്പോഴിതാ ജയ അരിയുടെ വിലയിൽ വലിയ വർധനവാണ് ഉണ്ടാകുന്നത് എന്നാണ് വിവരം. ഒന്നര മാസത്തിനിടയിൽ തന്നെ ഏതാണ്ട് പത്ത് രൂപയോളമാണ് അരിയ്ക്ക് വർധിച്ചിരിക്കുന്നത്.
പൊതുവെ ഡിസംബർ മാസത്തിലാണ് അരിയുടെ വില വർധിക്കാറുള്ളത്. എന്നാലിപ്പോൾ ജൂണിൽ തന്നെ ജയ അരിയുടെ വില അൻപത് മറികടക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണം ആകുമ്പോഴേക്കും ഇനിയും വില ഉയരുവാനാണ് സാധ്യത.
ടിവി സ്ക്രീൻ വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വരേണ്ട വിളവെടുപ്പ് വൈകിയത് അരിയുടെ ലഭ്യത കുറച്ചിരുന്നു. മാത്രമല്ല, അരിയുടെ ഉത്പാദനം കുറച്ചതും മില്ലുകളിലേയ്ക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതുമെല്ലാം മില്ലുകളുടെ പ്രവർത്തനം നിലക്കുന്നതിന് കാരണമായിരുന്നു. ആന്ധ്രയിലെ വൈദ്യുതി നിയന്ത്രണം മുതൽ വിളവെടുപ്പ് വൈകിയത് വരെയുള്ള കാരണങ്ങളാണ് ആവശ്യത്തിന് അരി ലഭ്യമാകാത്തതിന് ഇടനിലക്കാർ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക