ആര്.ജെ, നടി, മോഡല്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച താരമാണ് നൈല ഉഷ. ഇവരുടെ അവസാനം പുറത്തിറങ്ങിയ ചിത്രം പ്രിയന് ഓട്ടത്തിലാണ് എന്ന സിനിമയാണ്. ഷറഫുദ്ദീന്, അപര്‍ണ്ണ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുമ്പോള്‍ നൈല ഉഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത്.
താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നാണ് നൈല പറഞ്ഞത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും, നമ്മള് ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നുമാണ് നൈല ഉഷ പറഞ്ഞത്.
നടന് ഷറഫുദ്ദീനും നടി അപര്‍ണ ദാസും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡ് വന്ന സമയത്ത് ഇനി സിനിമയുണ്ടാകുമോ എങ്ങനെയാണ് മുന്നോട്ട് എന്നൊക്കെ ആലോചിച്ച് നമ്മള് ഇരിക്കുമ്പോള്‍ നൈലയുടെ പ്രശ്നം താന്‍ മേടിച്ച ഡ്രസ് ഇനി എപ്പോള്‍ ഇടും എന്നായിരുന്നുവെന്ന് ഷറഫുദ്ദീന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായിട്ടാണ് ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് നൈല തുറന്ന് പറഞ്ഞത്. എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക