കുഞ്ചാക്കോ ബോബന് നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
‘വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിച്ചു എന്ന പത്ര വാര്‍ത്തയ്ക്ക് മുന്നിലായി കള്ളനായി ചാക്കോച്ചന് നില്ക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. രതീഷ് ബാലകൃഷ്ണന് പൊതുവാളാള് സംവിധാനം ചെയ്യുന്ന ചിത്രം എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിയ്ക്കുന്നത്. രതീഷ് ബാലകൃഷ്ണന് പൊതുവാള് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’.
ബോളിവുഡ് ഛായാഗ്രാഹകൻ ( ഷെർനി ഫെയിം ) രാകേഷ് ഹരിദാസാണ് ഛായാഗ്രാഹകൻ. ആർട്ട്- ജ്യോതിഷ് ശങ്കർ, എഡിറ്റിങ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസെന്റ്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, വിപിൻ നായർ. മേക്ക് അപ്- ഹസ്സൻ വണ്ടൂർ, സ്റ്റിൽ- ഷാലു പേയാട്, കോസ്റ്റ്യൂം ഡിസൈനർ- മെൽവി, ചീഫ് അസോസിയേറ്റ്- സുധീഷ് ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, മാർക്കറ്റിംഗ് & പ്രൊഡക്ഷൻ ഹെഡ്- അരുൺ സി. തമ്പി, ഫിനാൻസ് കൺട്രോളർ- ജോബിഷ് ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജംഷീർ പുറക്കാട്ടിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക