പത്തനംതിട്ട: വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നത് തന്റെ മുൻ പഴ്സനൽ സ്റ്റാഫ് അവിഷിത്ത് ആണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ ഇയാൾ ജോലിയിൽനിന്ന് ഒഴിവായതായും മന്ത്രി പറഞ്ഞു. എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആർ. അവിഷിത്ത്.
ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക