നടിയായ മേനകയുടെ മകളും അഭിനയത്രിയുമാണ് നടി കീർത്തി സുരേഷ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ആളാണ് കീർത്തി .
ദിലീപ് ചിത്രമായ കുബേരനിൽ കീർത്തി ബാലതാരമായി ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ കീർത്തിയെ നായികയായി അവതരിപ്പിച്ചു. പിന്നീട് ദിലീപിന്റെ തന്നെ നായികയായും കീർത്തി സുരേഷ് അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ തന്റെ സിനിമ വിശേഷങ്ങളും മറ്റു സ്വകാര്യ നിമിഷങ്ങളും പങ്കുവെക്കാറുള്ള ഒരാളാണ് കീർത്തി. ഇപ്പോഴിതാ തന്റെ വളർത്തു നായയ്ക്ക് ഒപ്പം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് കീർത്തി സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക