യുകെ : 10 വർഷം മുമ്പ് മൂക്കിൽ കുടുങ്ങിയ നാണയം തുമ്മുന്നതിനിടെ പുറത്തുവന്നു. ഉമൈർ ഖമർ എന്ന 14 വയസുകാരന്റെ അപൂർവമായ അനുഭവമാണ് ഇത്. നാല് വയസ്സുള്ളപ്പോളാണ് ഒരു ചെറിയ നാണയം ഉമൈറിന്റെ മൂക്കിൽ പ്രവേശിച്ചത്.
ഉമീർ പിന്നീട് അക്കാര്യം മറന്നു. വീട്ടിലുള്ളവർക്ക് ഇതൊന്നും അറിയില്ലായിരുന്നു. എന്നാൽ മൂക്കിന് വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഉമൈറിന്റെ കുടുംബം നിരവധി തവണ ആശുപത്രിയിലെത്തി. എന്നാൽ അസ്വസ്ഥതകൾക്ക് പരിഹാരമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക