തന്റെ യോഗ്യതകൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നൽകി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഒരു ട്വിറ്റർ ഉപയോക്താവാണ് അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചത്. സത്യസന്ധമായി പറഞ്ഞാൽ, ഈ പ്രായത്തിൽ, അനുഭവസമ്പത്താണ് ഏത് യോഗ്യതയുടെയും മാനദണ്ഡം എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
രസകരവും പ്രചോദനാത്മകവുമായ ചിത്രങ്ങളും വരികളും പങ്കിടുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. തിങ്കളാഴ്ച സമാനമായ ചിത്രവും കുറിപ്പും അദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചോദ്യവും ഉത്തരവും.
അഭിഷേക് ദുബെ എന്ന ഉപയോക്താവ് പങ്കുവച്ച ചിത്രവും കുറിപ്പുമാണ് അദ്ദേഹം റീട്വീറ്റ് ചെയ്തത്. ഒറ്റയ്ക്കിരുന്ന് പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് അഭിഷേക് പോസ്റ്റ് ചെയ്തത്. ഹിമാചൽ പ്രദേശിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ . പെൺകുട്ടി ഒറ്റയ്ക്ക് എഴുത്ത് പഠിക്കുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്ന് അഭിഷേക് ട്വിറ്ററിൽ കുറിച്ചു. ആനന്ദ് മഹീന്ദ്രയെയും അഭിഷേക് ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആനന്ദ് ഇതിനോട് പ്രതികരിച്ചത്. മനോഹരമായ ചിത്രം അഭിഷേക്. ഇവള് ആണെന്റെ മണ്‍ഡേ മോട്ടിവേഷന്‍ എന്നാണ് ആനന്ദ് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക