ബജാജ് ഓട്ടോ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പുതിയ പൾസർ N160 അവതരിപ്പിച്ചത്. ഈ 160 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ക്വാർട്ടർ ലിറ്റർ പൾസർ മോട്ടോർസൈക്കിളുകളുമായി അതിന്റെ പ്ലാറ്റ്ഫോമും മറ്റും പങ്കിടുന്നു.
1.22 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് 2022 ബജാജ് പൾസർ N160 ഇന്ത്യയിൽ എത്തുന്നത്. ഈ 160 സിസി നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട കാര്യങ്ങൾ ഇതാ.
ഡിസൈനിന്റെ കാര്യത്തിൽ, പുതിയ ബജാജ് പൾസർ N160 പൾസർ N250 ന് സമാനമാണ്. ഇരട്ട എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്ലാമ്പ്, ഷാർപ്പ് ടാങ്ക് എക്സ്റ്റൻഷനുകൾ, എൻജിൻ സംരക്ഷണത്തിനുള്ള അണ്ടർബെല്ലി കൗൾ, സ്റ്റബി എക്സ്ഹോസ്റ്റ്, മൾട്ടി-സ്പോക്ക് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പ് എന്നിവ ഇതിന് ലഭിക്കുന്നു.
കരീബിയൻ ബ്ലൂ, റേസിംഗ് റെഡ്, ബ്രൂക്ലിൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഷെയ്ഡുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക