ഇംഫാൽ: മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ കനത്ത മഴയെത്തുടർന്നു റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്.
55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെടുക്കുമെന്നും ബിരേൻ സിങ് അറിയിച്ചു.
മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണെന്നും ഇതിൽ ഒൻപതുപേർ ബംഗാളിൽനിന്നുള്ളവരാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക