കൊല്ലം: കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ രൂക്ഷമായി വിമർശിച്ച് സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനം.
ഗണേഷ് കുമാർ എംഎൽഎ ഇടതുപക്ഷ സ്വഭാവമാർജിച്ചിട്ടില്ലെന്നാണു പ്രവർത്തന റിപ്പോർട്ടിലെ പരാമർശം. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപിക്കാൻ സിപിഎം ശ്രമിച്ചതായും സിപിഐ കുറ്റപ്പെടുത്തി.
സിപിഐയും ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നതയ്ക്കു മൂർച്ച കൂട്ടുന്നതാണ് സിപിഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക