പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്ന അഞ്ച് യോഗാസനങ്ങള്‍ പരിചയപ്പെടാം.
1. ത്രികോണാസന
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശരീരത്തെ ത്രികോണം അഥവാ ട്രയാംഗിളിന്റെ ആകൃതിയില്‍ കൊണ്ട് വരുന്ന യോഗാസനമാണ് ഇത്. ട്രയാംഗിള്‍ പോസ് എന്നും അറിയപ്പെടുന്ന ഈ യോഗാസനം കൈകളെയും കാലുകളെയും കണങ്കാലിനെയും നെഞ്ചിനെയും ശക്തിപ്പെടുത്തുന്നു.
രക്തചംക്രമണവും ദഹനവും വര്‍ധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും മനസ്സിനെ ശാന്തമാക്കാനും ഈ യോഗാസനം സഹായിക്കും. ഇത് ചെയ്യുമ്പോൾ കണ്ണുകള്‍ തുറന്ന് വയ്ക്കാന്‍ ശ്രദ്ധിക്കണം. പ്രഭാതത്തില്‍ ഇത് ചെയ്യുന്നതാകും കൂടുതല്‍ നന്നാകുക.
2. ഭുജംഗാസന
കോബ്ര പോസ് എന്നറിയപ്പെടുന്ന ഭുജംഗാസന ദഹനത്തെയും ചയാപചയത്തെയും മെച്ചപ്പെടുത്തുന്നു. വൃക്കയുടെ പ്രവര്‍ത്തനത്തെയും ഇത് ശക്തിപ്പെടുത്തുന്നു. ഈ ആസനം ഭക്ഷണം കഴിക്കുന്നതിന് 5 മണിക്കൂര്‍ മുന്‍പ് ചെയ്യേണ്ടതാണ്.
3. വൃക്ഷാസന
ട്രീ പോസ് എന്നറിയപ്പെടുന്ന ഈ യോഗാസനം രാവിലെ വെറും വയറ്റില്‍ ചെയ്യേണ്ടതാണ്. ഈ യോഗാസനവും പ്രതിരോധശേഷി മെച്ചപ്പെടുത്തും.
4. തഡാസന
മൗണ്ടന്‍ പോസ് എന്നറിയപ്പെടുന്ന തഡാസന ദഹനത്തെയും രക്തചംക്രമണത്തെയും മെച്ചപ്പെടുത്തുകയും തലച്ചോറിനെ ശാന്തമാക്കുകയും ചെയ്യുന്നു.
5. മത്സ്യാസന
മികച്ച ഉറക്കം ലഭിക്കാനും കഴുത്ത്, തോള് വേദനകള്‍ ശമിപ്പിക്കാനും മികച്ചതാണ് ഫിഷ് പോസ് എന്നറിയപ്പെടുന്ന ഈ യോഗാസന. ഗ്രന്ഥികളെ ടോണ്‍ ചെയ്യാനും ദഹനസംവിധാനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക