വിക്രം നായകനാകുന്ന പുതിയ സിനിമയാണ് ‘കോബ്ര’. ആര് അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ ‘കോബ്ര’ എന്ന സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Cobra Song).
‘ഉയിര് ഉറുഗുദേ’ എന്ന ഒരു ഗാനമാണ് പുറത്തുവ്ടിടരിക്കുന്നത്. എ ആര് റഹ്മാന് ആണ് സംഗീത സംവിധാനം. ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന് ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന് തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക