തിരുവനന്തപുരം: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടിയതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി.
എല്ലാം ശൗചാലയത്തിന് വേണ്ടിയാണ് എന്നതാണ് ഒരു ആശ്വാസമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഈ വര്‍ധനവ് ഒറ്റയ്ക്കാവില്ലെന്നും എണ്ണ വില കൂടെ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകം സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്.
ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക