കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി ആയിരിക്കും. കഴിഞ്ഞ ദിവസവും പ്രൊഫണൽ കോളജുകൾക്ക് ഒഴികെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി ആയിരുന്നു.
ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് ശീലമാക്കൂ, ഒരു ഗുണമുണ്ട്
ശക്തമായ മഴ തുടരുന്നതിനാൽ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിക്കുകയായിരുന്നു. ഇന്നുള്ള അവധിയും പ്രൊഫണൽ കോളജുകൾക്ക് ബാധകമായിരിക്കില്ല.
ഈ ഭക്ഷണങ്ങൾ മൈഗ്രെയ്ൻ അകറ്റാൻ സഹായിക്കും
അതേസമയം, ജില്ലയിൽ മഴ ശക്തമായതോടെ പുഴകളിലെ ജലനിരപ്പ് അപകട നിലയും കടന്നിട്ടുണ്ട്. അപകട ഭീഷണിയുള്ള കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക