ദില്ലി: ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്.
അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ചര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുമെന്ന് വ്യക്തമായി. നിര്‍ണായക പ്രഖ്യാപനത്തിനായി അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും എന്ന് അറിയിപ്പ് വന്നു. വാര്‍ത്താസമ്മേളനത്തിൽമന്ത്രി രാജിവയ്ക്കും എന്നാണ് സൂചന. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക