തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 6 മുതല്‍ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
അറബികടലില്‍ പടിഞ്ഞാറന്‍/തെക്ക് പടിഞ്ഞാറന്‍ കാറ്റ് കരുത്താര്‍ജ്ജിക്കുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള കാരണം.
മുന്നറിയിപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കാസര്‍കോട്ടും കണ്ണൂരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. കാസര്‍ക്കോട്ടെ കോളജുകള്‍ക്ക് അവധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക