പോഷകസമ്പുഷ്ടമായ എല്ലാ ഘടകങ്ങളും ലഭിച്ചാൽ മാത്രമേ ആരോഗ്യം ഉറപ്പാകൂ. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ച് ജീവകങ്ങളും ധാതുലവണങ്ങളും ഉറപ്പാക്കാം. രോഗപ്രതിരോധശേഷിയും ലഭിക്കും .
ഇലക്കറികൾ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും , വിളർച്ച അകറ്റും.
പ്രോട്ടീൻ അടങ്ങിയ ആഹാരം ചർമ്മത്തിന്റെയും മുടിയും ആരോഗ്യവും സൗന്ദര്യവും ഉറപ്പാക്കും.
സസ്യാഹാരികളാണെങ്കിൽ പ്രോട്ടീൻ നേടാൻ നിർബന്ധമായും ചെറുപയർ കഴിയ്ക്കുക.
തവിടുള്ള അരി കഴിക്കണം. ഇതിലുള്ള ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഹൃദയാരോഗ്യം സംരക്ഷിക്കും.
ചെറിയ, കടൽ – കായൽ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽ പ്രോട്ടീൻ, കാത്സ്യം, ജീവകങ്ങൾ എന്നിവ ധാരാളമുണ്ട്.
ഡയറ്റ് ചെയ്യുന്നവർ എല്ലാത്തരം പോഷകങ്ങളും പ്രോട്ടീനും ഉറപ്പാക്കി വേണം ആഹാരം ക്രമീകരിക്കാൻ. ഇല്ലെങ്കിൽ രോഗപ്രതിരോധശേഷി മാത്രമല്ല ചർമ്മത്തിന്റെയും, മുടിയുടേയും ആരോഗ്യവും അഴകും നഷ്ടമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക