ദിലീഷ് പോത്തന്- ഫഹദ് ഫാസില്‍- ശ്യാം പുഷ്കരന് കോംമ്പോ വീണ്ടും ഒന്നിക്കുന്നു. ഇതിന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. മൂവരും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. നാളെ അഞ്ച് മണിക്ക് എന്താണെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പോസ്റ്ററിൽ പറയുന്നു.
മൂന്ന് പേരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ‘സ്റ്റേ ട്യൂൺഡ്’ എന്നാണ് കുറിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് എന്നും പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. ദിലീഷ് പോത്തനും ഫഹദും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.’ജോജി’യാണ് മൂന്ന് പേരും ഒന്നിച്ച അവസാനം ചിത്രം.
പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ജോജി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു. വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നറേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ജോജി നേടിയിരുന്നു. ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോൾ. ഇവർ ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും എന്നീ സിനിമകളും ഏറെ ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക