ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
ഉണ്ണി മുകുന്ദൻ നിര്‍മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദൻ നേരത്തെ പങ്കുവെച്ചിരുന്നു. അച്ഛൻ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കിയ വിവരമാണ് ഉണ്ണി മുകുന്ദൻ ഫോട്ടോകള്‍ പങ്കുവെച്ച് അറിയിച്ചിരുന്നത്. ‘മേപ്പടിയാൻ’ എന്ന സിനിമയില്‍ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ എഴുതി. ‘ഷഫീക്കിന്റെ സന്തോഷം’ എല്ലാവര്ക്കും ഇഷ്ടമാകുമെന്നാണ് താൻ കരുതുന്നതെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരുന്നു.
മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക